Thursday, 21 December 2017 22:23

മെൽബൺ സ്റ്റാർസ് ക്രിക്കറ്റ് ക്ലബിൽ മലയാളി സാന്നിധ്യം

റെജി പാറയ്ക്കൽ

മെൽബൺ: മെൽബണിലെ പ്രശസ്ത ക്രിക്കറ്റ് ക്ലബ് മെൽബൺ സ്റ്റാർസിൽ ഈ ഡിസംബറിൽ മലയാളി താരത്തിന്റെ സാന്നിധ്യം. ഷിനോയി മഞ്ഞാങ്കൽ കഴിഞ്ഞ ശനിയാഴ്ച മെൽബണിലെ Narre Warrenൽ നടന്ന Casy Family dayയിൽ മെൽബൺ സ്റ്റാർസിന് വേണ്ടി ജഴ്സി അണിഞ്ഞ് കളിക്കളത്തിൽ ശ്രദ്ധ നേടിയത്.

ചെറുപ്പം മുതലെ ക്രിക്കറ്റ് ഒരു പാഷൻ ആയി കളിക്കളത്തിൽ നിറഞ്ഞ് നിന്ന് ഷിനോയി മഞ്ഞാങ്കൽ ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. കഴിഞ്ഞ സീസണിൽ ക്രിക്കറ്റ് വിക്ടോറിയാ സംഘടിപ്പിച്ച മൾട്ടി കൾച്ചറൽ ഫോഴ്സ് ടൂർണ്ണമെന്റിൽ ഷിനോയി അടങ്ങുന്ന സെഞ്ചറി ക്രിക്കറ്റ് ക്ലബ് കിരീടം നേടിയിരുന്നു. ഓസ്ട്രേലിയായിൽ വരുന്നതിനു മുൻപ് കോട്ടയം അതിരൂപത യുടെ കീഴിലുള്ള കെസിവൈഎല്ലിന്റെ അതിരൂപത പ്രസിഡന്റ് ആയിരുന്നു. കുടുംബ സമേതം ഇപ്പോൾ മെൽബണിൽ താമസിക്കുന്നു.

© 2017. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com