Sunday, 31 December 2017 14:30

'പേഷ്യൻറ് ട്രാൻസ്‌പോർട്ട് വെഹിക്കിൾ' പ്രവർത്തനം തുടങ്ങുന്നു

തിരുവനന്തപുരം: തലസ്ഥാനത്തു ആദ്യമായി രോഗികൾക്ക് സഞ്ചരിക്കാൻ മാത്രമുള്ള 'പേഷ്യൻറ് ട്രാൻസ്‌പോർട്ട് വെഹിക്കിൾ' പ്രവർത്തനം തുടങ്ങുന്നു. വികസിത രാജ്യങ്ങളിൽ ആംബുലൻസിനോടെപ്പം രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ ഇത്തരം വാഹനങ്ങളുടെ സേവനവും ലഭ്യമാണ്. അത്യാസന്ന നിലയിൽ അല്ലാത്ത രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഈ വാഹനങ്ങൾ സൗകര്യ പ്രദമാണ്.

തിരുവനന്തപുരത്തെ ഇ കെ നയനാർ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ഓസ്‌ട്രേലിയിലെ ഇന്ത്യൻ മലയാളി മാഗസിൻ ആണ് വാഹനം നല്കുന്നത് . RCC, ശ്രീ ചിത്ര, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സക്ക് വരുന്ന നിർധനരായ രോഗികൾക്ക് ഈ വാഹനത്തിന്റെ സേവനം ലഭ്യമാകും.

2018 ജനുവരി ഒന്നിന് നാലുമണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം ഉള്ള നയനാർ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാഹനം ട്രസ്റ്റിന് കൈമാറും. ആനാവൂർ നാഗപ്പൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നെയ്യാറ്റിൻകര സനൽ, ജി ആർ അനിൽ, തിരുവല്ലം ഭാസി എന്നിവർ പങ്കെടുക്കും.