Thursday, 23 November 2017 19:42

കൊച്ചിൻ കലാഭവന്റെ കലാസന്ധ്യാ 2018ൽ ഓസ്ട്രേലിയയിൽ

റെജി പാറയ്ക്കൽ

മെൽബൺ: ഫാ. ആബേൽ സിഎംഐ സ്ഥാപിച്ച കൊച്ചിൻ കലാഭവന്റെ കലാസന്ധ്യ 2018, 17 വർഷങ്ങൾക്കു ശേഷം വീണ്ടും ഓസ്ട്രേലിയായിൽ അവതരിപ്പിക്കുന്നു. കൊച്ചിൻ കലാഭവന്റെ വേൾഡ് ടൂറിന്റെ ഭാഗമായാണ് ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കുന്നത്. 2018 മാർച്ച് 9 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് മെൽബണിലെ Spring vale holil ൽ ആണ് പരിപാടി അരങ്ങേറുന്നത്.

ഇതിന്റെ ഭാഗമായി കലാഭവന്റെ കലാസന്ധ്യയുടെ ഡയറക്ടർ സോബി ജോർജ് ഓസ്ട്രേലിയായിൽ എത്തിയിരുന്നു. ഗ്ലോബൽ മലയാളി കൗൺസിൽ ഓസ്ട്രേലിയായിൽ പ്രോവിൻസ് ആണ്. കൊച്ചിൻ കലാഭവന്റെ ഓസ്ട്രേലിയായിലെ പ്രെമോട്ടറന്മാർ ലൈവ് ഗാനമേള, മിമിക്സ്, ഡാൻസ് ഇവ ഉൾപ്പെടുത്തി മൂന്ന് മണിക്കൂർ ജനപ്രിയ പരിപാടികൾ ആണ് കലാസന്ധ്യയിൽ അവതരിപ്പി‌‌ക്കുന്നതെന്ന് ഡയറക്ടർ സോബി ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗ്ലോബൽ മലയാളി കൗൺസിലിന്റെ ആഗോള ചെയർമാൻ ഡോ. വർഗീസ് മൂലൻ, ഓസ്ട്രേലിയൻ പ്രോവിൻസിന്റെ ഭാരവാഹികളായ റെജി പാറയ്ക്കൻ, ഷാജൻ ജോർജ്, അലക്സ് കുന്നത്ത്, സ്റ്റീഫൻ ഓക്കാട്ട്, ഡോ, ജോസ് കുര്യാക്കോസ്, സോണി സണ്ണി, ജോജി കുര്യൻ, ജിം തോമസ്, കിഷോർ ജോസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഓസ്ട്രേലിയായിലെ വിവിധ സ്ഥലങ്ങളിൽ കലാസന്ധ്യാ നടത്തുവാൻ താൽപര്യമുള്ളവർ സോണി സണ്ണി : 0434620028, ഷാജൻ ജോർജ് : 0412902251, ഡോ. ജോസ് : 0466274838, സ്റ്റീഫൻ ഓക്കാട്ട് : 0449644489, ജോജി കുര്യൻ : 0402677909 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഡയറക്ടർ സോബി ജോർജ് അറിയിച്ചു.