Tuesday, 05 December 2017 18:44

കൊച്ചിന്‍ കലാഭവന്റെ കലാസന്ധ്യ 2018: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നു

റെജി പാറയ്ക്കൽ
മെല്‍ബണ്‍: നീണ്ട 17 വര്‍ഷങ്ങള്‍ക്കുശേഷം കൊച്ചിന്‍ കലാഭവന്റെ കലാസന്ധ്യാ ഓസ്‌ട്രേലിയയില്‍ നടത്തുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നുവെന്ന് ഡയറക്ടര്‍ സോബി ജോര്‍ജ് അറിയിച്ചു. 2018 മാര്‍ച്ച് ഒന്‍പതിന് വൈകിട്ട് 6.00നു മെല്‍ബണിലെ സ്പ്രിംഗ്‌വേല്‍ ഹാളില്‍ (Spring vale Hall) നടക്കുന്ന കലാസന്ധ്യയില്‍ കലാഭവന്റെ അമരക്കാരന്‍ ആയിരുന്ന ഫാ. ആബേല്‍ അച്ചന്റെ പിന്‍ഗാമിയും രാഷ്ട്രദീപികയുടെ ഡയറക്ടര്‍മാരില്‍ ഒരാളുമായ റവ. ഡോ. ജെയിംസ് എര്‍ത്തയാലിന്റെ സാന്നിധ്യവും ഉണ്ടായിരിക്കും.

കൊച്ചിന്‍ കലാഭവന്റെ വേള്‍ഡ് റൂറിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയയില്‍ കലാസന്ധ്യാ അവതരിപ്പിക്കുന്നത്. കൊച്ചിന്‍ കലാഭവന്റെ കലാസന്ധ്യയില്‍ സാധാരണ മുപ്പതോളം കലാകാരന്മാരാണ് അണിനിരക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന കലാസന്ധ്യയില്‍ എ ഗ്രേഡിലുള്ള പത്തോളം കലാകാരന്മാരാണ് ലൈവ് ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടുകൂടി ഡാന്‍സും മിമിക്‌സും അവതരിപ്പിക്കുന്നതെന്ന് സോബി ജോര്‍ജ് അറിയിച്ചു.

കലാസന്ധ്യയുടെ വിശദവിവരങ്ങള്‍ അറിയുവാന്‍ സോണി സണ്ണി: 0434620028, ഷാജന്‍ ജോര്‍ജ്: 0412902251, ഡോ. ജോസ്: 0466274838, സ്റ്റീഫന്‍ ഓക്കാട്ട്: 0449644489, ജോജി കുര്യന്‍: 0402677909, റെജി പാറയ്ക്കന്‍: 0431818893, അലക്‌സ് കുന്നത്ത്: 0402567431, കിഷോര്‍ ജോസ്: 0431395604 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനോടകം ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നല്ല പ്രതികരണം ആണ് ലഭിക്കുന്നതെന്ന് സോബി ജോര്‍ജ് അറിയിച്ചു.

© 2017. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com