Saturday, 30 December 2017 19:07

'കലാസന്ധ്യ' ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തു

റെജി പാറയ്ക്കൻ

മെൽബൺ∙ ഫാദർ ആബേൽ കലാഭവന്റെ ഓസ്ട്രേലിയൻ ടൂറിന്റെ ഭാഗമായി 2018 മാർച്ച് 9ന് വെളളിയാഴ്ച വൈകിട്ട് ആറിന് മെൽബണിലെ സ്പ്രിങ് വേൽ ഹാളിൽ നടക്കുന്ന കലാസന്ധ്യയുടെ ടിക്കറ്റ് വിൽപ്പനയുടെ ഔദ്യോഗികമായ ഉദ്ഘാടനം ലളിതമായ ചടങ്ങോടെ നടന്നു.

മെൽബൺ മലയാളികളുടെ പ്രിയങ്കരനായ ഫാദർ വിൻസന്റ് മഠത്തിപ്പറമ്പിൽ സിഎംഐ ഫിൻമാർട്ട് മോർട്ട്ഗേജ് ഗ്രൂപ്പിന്റെ ഡയറക്ടർ ജോർജ്കുട്ടി ജോസഫിന് ടിക്കറ്റ് നൽകിക്കൊണ്ടു നിർവഹിച്ചു. ഗ്ളോബൽ മലയാളി കൗൺസിലിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ ഫാ.വിൻസന്റ് മഠത്തിപ്പറമ്പിൽ അനുമോദിച്ചു.

കൊച്ചിൻ കലാഭവനിലെ എ ഗ്രേഡ് കലാകാരൻമാരാണ് ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ കലാസന്ധ്യ അവതരിപ്പിക്കുന്നത്. സിനിമ– സീരിയൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പത്തോളം കലാകാരൻമാരും കലാകാരികളും അടങ്ങുന്ന ടീമാണ് രണ്ടര മണിക്കൂർ കലാവിരുന്ന് അവതരിപ്പിക്കാൻ എത്തുകയെന്ന് പ്രോഗ്രാം ഡയറക്ടർ സോബി ജോർജ് പറഞ്ഞു. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോട് കൂടിയാണ് പരിപടികൾ അവതരിപ്പിക്കുന്നത്. സാമ്പത്തികമായി പഠിക്കാൻ സമർഥരായ രണ്ടു കുട്ടികൾക്ക് പഠിക്കാൻ സാമ്പത്തിക സഹായം ആണ് ഈ കലാസന്ധ്യയിലൂടെ ഗ്ളോബൽ മലയാളി കൗൺസിൽ ലക്ഷ്യമിടുന്നത്. ഇതിനായി കോട്ടയം നവജീവൻ ട്രസ്റ്റിന്റെ ചെയർമാൻ പി.യു.തോമസ് നിർദേശിക്കുന്ന അർഹരായ രണ്ടുകുട്ടികൾക്ക് ഗ്ളോബൽ മലയാളി കൗൺസിൽ സാമ്പത്തിക സഹായം നൽകും.

മെൽബണിലെ മുഴുവൻ മലയാളികൾക്കും കലാസന്ധ്യ ആസ്വദിക്കുന്നതിനായി 100,50,30 എന്നീ രീതിയിൽ ആണ് ടിക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റിനും സ്പോൺസർഷിപ്പ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

മെൽബണിലെ മലയാളികളുടെ ഇടയിൽ ചുരുങ്ങിയ കാലം കൊണ്ടു റിയൽ എസ്റ്റേറ്റ് രംഗത്തു പ്രവർത്തിക്കുന്ന ഫിൻമാർട്ട് മോർട്ട്ഗേജ് ഗ്രൂപ്പിന്റെ ഡയറക്ടർ ജോർജുകുട്ടി ജോസഫ് ആണ് കലാസന്ധ്യയുടെ സ്പോൺസർ ആയി കടന്നു വന്നിരിക്കുന്നത്.

ഗ്ളോബൽ മലയാളി കൗൺസിലിന്റെ ഓസ്ട്രേലിയ പ്രവിൻസിന്റെ പ്രസിഡന്റ് റെജി പാറയ്ക്കൽ, വൈസ്– പ്രസിഡന്റ് ഷാജൻ ജോർജ്, സെക്രട്ടറി അലക്സ് കുന്നത്ത്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സോണി സണ്ണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.