Tuesday, 12 December 2017 19:16

ഓസ്ട്രേലിയൻ ജീവിതത്തിന്റെ രസക്കാഴ്ചകളുമായി മെൽബണിൽ നിന്ന് ഒരു പരമ്പര - വരിക്കച്ചക്ക

മെൽബൺ: മെൽബണിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയിരിക്കുന്ന പരമ്പരയാണ് വരിക്കച്ചക്ക. ഓസ്‌ട്രേലിയൻ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ഈ പരമ്പരയുടെ ഗാനവും ആദ്യ എപ്പിസോഡും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങി.

പത്ത് എപ്പിസോഡുകളിലായാണ് വരിക്കച്ചക്ക ജനങ്ങളിലേക്കെത്തിക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. മെൽബണിലെ വിപഞ്ചികഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളികൾ ചേർന്നാണ് ഈ പരമ്പര ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയത് .

ഓസ്‌ട്രേലിയൻ മലയാളികളുടെ ജീവിതം ആണ് വരക്കച്ചക്കയുടെ സാരം. ഇവിടുത്തെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ഒരു ആക്ഷേപഹാസ്യമായി അവതരിപ്പിച്ചിരിക്കുകയാണ് വരിക്കച്ചക്കയിൽ. മെൽബണിലുള്ള ബിജു കാനായി ആണ് ഇതിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നാല്പതോളം കലാകാരന്മാർ അണിനിരക്കുന്ന ഈ പരമ്പരയുടെ ആദ്യ ഗാനം സെപ്റ്റംബറിൽ പുറത്തിറങ്ങിയിരുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com