Tuesday, 15 May 2018 23:16

എം.എ. ബേബി ജൂൺ 3 ന് മെൽബണിൽ

മെല്‍ബണ്‍∙ നവോദയ ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ നവോദയ വിക്ടോറിയയുടെ സാംസ്കാരിക പരിപാടി എം. എ. ബേബി ജൂൺ 3 ന് മെൽബണിൽ ഉദ്ഘാടനം ചെയ്യും. മെയ് 20 ന് നടക്കേണ്ടിയിരുന്ന പരിപാടി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റി വയ്ക്കുകയായിരുന്നു.

മൂന്നിന് വൈകുന്നേരം 4 മണിക്ക് ക്ലെയ്ടൺ ഹാളിൽ (264 Clayton Road.Clayton 3168) നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഗ്രാന്റ് മാസ്റ്റർ ജി. എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം പരിപാടിയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.