Monday, 08 January 2018 16:02

ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ നായകൻ സാം പിട്രാഡോ ഓസ്‌ട്രേലിയയിൽ എത്തുന്നു

അരുൺ പാലക്കലോടി

ഇന്ത്യൻ ടെലികോം മേഖലയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാം പിട്രാഡോ ഈ മാസം ഓസ്ട്രേലിയ സന്ദർശിക്കുന്നു. ഈ മാസം 24 നു ആണ് സാം പിട്രാഡോ ഓസ്ട്രേലിയയിൽ എത്തുന്നത്‌. 24 നു സിഡ്‌നിയിൽ എത്തുന്ന ഇദ്ദേഹം സിഡ്‌നിയിലും മെൽബണിലും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും.

തൊണ്ണൂറ്റിഏഴ് ശതമാനം ഇന്ത്യൻ ഗ്രാമങ്ങളിലും ഫോൺ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും, STD / ISD കോളുകൾ വിളിക്കാൻ ട്രങ്ക് കോൾ ബുക്ക് ചെയ്യേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽനിന്നും ഇന്ത്യയെ ലോകത്തെ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന രാജ്യമാക്കിമാറ്റിയതു സാം പിട്രാഡോയുടെ മാന്ത്രികതയാണ്. രാജീവ് ഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരം ടെലികോം വകുപ്പിന്റെ മേധാവിത്വം ഏറ്റെടുത്ത സാം പിട്രാഡോ ലോകത്തെ തന്നെ അതിശയിപ്പിക്കുന്ന തരത്തിലാണ് ഇന്ത്യൻ ടെലക്കോമിനെ മാറ്റിമറിച്ചത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടേയും, മൻമോഹൻ സിംഗിന്റെയുംപ്രത്യേക ഉപദേഷ്‌ടാവായും സാം പിട്രാഡോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോൺഗ്രസ്സിന്റെ നവീകരണം എന്ന ലക്ഷ്യത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ (IOC) ചെയർമാനായി അടുത്തിടെ സ്ഥാനമേറ്റെടുത്ത പിട്രാഡോ ഐഒസി ഓസ്‌ട്രേലിയയുടെ ഔദ്യോഗിക സമ്മേളനങ്ങളിൽ പങ്കെടുക്കും. 25 ആം തീയതി വൈകിട്ടിന് ഏഴ് മണിക്ക് സിഡ്നിയിലും 26 ആം തീയതി ഉച്ചക്ക് ഒരുമണിക്ക് മെൽബണിലും വെച്ചാണ് സമ്മേളനങ്ങൾ.

പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ഐഒസി ഭാരവാഹികളുമായി ബന്ധപ്പെടുക. മനോജ് ഷെയറാൺ: 0431 106 292, രാജശേഖർ റെഡ്‌ഡി: 0469 561 094, റോബട്ട് സെബാസ്ടിയൻ: 0424 607 058, അരുൺ പാലക്കലോടി: 0421 389 500, ക്രാന്തി ദേവ് റെഡ്‌ഡി: 0416 771 456.

സിഡ്നി വിലാസം: 25th Jan 2018, 7pm, Novotel & ibis Sydney Olympic Park, 11 Olympic Boulevard, Sydney, Australia 2127.

മെൽബൺ വിലാസം: 26th Jan 2018, 1pm, Beau Monde International, 934 Doncaster Road, Doncaster East, Victoria, Australia 3109.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com