Friday, 01 December 2017 14:35

ആ കാറിന്‍റെ മുന്നില്‍ നിന്നും അവളെ കോരിയെടുത്തതാര്? (വീഡിയോ)

അടുത്തകാലത്ത് സിസിടിവി ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. പല അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയുമൊക്കെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശാന്‍ അടുത്തകാലത്തായി ഏറെ സഹായിക്കുന്നത് ഈ സിസിടിവി ക്യാമറകളാണ്. അർദ്ധരാത്രിയില്‍ റോഡുകളില്‍ നടക്കുന്നതെന്തെന്ന് പലപ്പോഴും സിസിടിവികള്‍ വിളിച്ചു പറയുന്നു. എന്നാല്‍ മനുഷ്യ യുക്തിയെ അമ്പരപ്പിക്കുന്ന ദുരൂഹവും വിചിത്രവുമായ ചില ദൃശ്യങ്ങളും ഇത്തരം ക്യാമറകളില്‍ പതിയാറുണ്ട്.
ഇത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുകയാണ്. രാത്രിയില്‍ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയെ ചീറിപ്പാഞ്ഞെത്തുന്ന കാറിന്‍റെ മുന്നില്‍ നിന്നും ഒരു അജ്ഞാതശക്തി കോരിയടുത്തു മാറ്റുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍.

പെണ്‍കുട്ടി റോഡു മുറിച്ചുകടക്കാന്‍ തയ്യാറെടുക്കുന്നതു മുതലാണ് വീഡിയ ആരംഭിക്കുന്നത്. ഈ സമയം രണ്ട് കാറുകൾ പെൺകുട്ടിക്ക് നേരെ പാഞ്ഞെത്തുന്നു. ആദ്യത്തെ കാറിനെ പെൺകുട്ടി വേഗം മറികടക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ കാർ പെൺകുട്ടി കാണുന്നില്ല. എന്നാല്‍ പിന്നീട് നടന്നത് കാണുമ്പോള്‍ നെഞ്ചിലൂടെ ഒരു വെള്ളിടിപായും. കാരണം മിന്നായം പോലെ, ആരെന്നു വ്യക്തമാകാത്ത ആരോ ഒരാൾ അപകടത്തിൽ നിന്നും പെൺകുട്ടിയെ രക്ഷിക്കുന്നതാണ് ദൃശ്യത്തിൽ. ഒരുനിമിഷം വൈകിയിരുന്നെങ്കില്‍ അവളെ ആ കാര്ർ ഇടിച്ചു തെറിപ്പിക്കുമായിരുന്നു.

കാറിന് മുന്നിൽ നിന്നും പെൺകുട്ടിയെ എടുത്ത് ഞൊടിയിടയിൽ റോഡിന്റെ മറുവശത്ത് എത്തിക്കുന്ന ഒരു അദൃശ്യ ശക്തിയുടെ ഫീലാണ് കാഴ്ചക്കാരനുണ്ടാകുന്നത്. കറുത്ത വേഷം ധരിച്ച ഇയാള്‍ പെട്ടെന്ന് അവിടെ നിന്നും തെന്നിമാറി മറയുന്നതും വീഡിയോയില്‍ കാണാം.

ഇരുകാറുകളും പെട്ടെന്ന് നിർത്തുന്നതും പുറത്തിറങ്ങുന്ന ഡ്രൈവര്‍മാരും യാത്രികരും എന്താണ് സംഭവിച്ചതെന്ന് അറിയാതെ വിറങ്ങലിച്ച് നിൽക്കുന്നുതും പെൺകുട്ടി റോഡിന്‍റെ മറുവശത്ത് തളർന്നിരിക്കുന്നതും വീഡിയോയിലുണ്ട്. അനവധി ചോദ്യങ്ങളുയർത്തുന്ന ഈ വിഡിയോയുടെ യാതാർത്ഥ്യമോ എവിടെയാണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമാല്ല.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com